കൊച്ചി: യുവതലമുറയ്ക്ക് കേരളത്തില്‍ത്തന്നെ നില്ക്കാന് പറ്റുന്ന വിധത്തില്‍ നൂതന സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ പ്രവാസി സമൂഹം തയാറാകണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കേരള കൗണ്‍സില്‍ ദ്വൈ വാര്‍ഷിക സമ്മേളനം എറണാകുളം ബിടിഎച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുത്തുറ്റ വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവുള്ള യുവതലമുറയുടെ കഴിവ് മനസിലാക്കി അവരെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള ഘടകം ചെയര്മാന് അഡ്വ. കെ.വി. സാബു അധ്യക്ഷത വഹിച്ചു. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനത്തിന്റെ ബ്രോഷറും ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. എറണാകുളം ജില്ലാ ജഡ്ജി എം. സുലേഖ മുഖ്യപ്രഭാഷണം നടത്തി. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ഗ്ലോബല്‍ ചെയര്മാന് ഗോപാലന് പിള്ള, പ്രസിഡന്റ് ജോണ്‍ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.